മലയാളത്തിലെ ജനപ്രിയ സിനിമകളുടെ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവും ഡയമണ്ട് നെക്ലേസും അറബിക്കഥയും അയാളും ഞാനുമൊക്കെ മലയാളികളുടെ ഇഷ്ടസിനിമകളാണ്. മ്യാവൂ ആണ് ലാല്‍ ജോസിന്റെ പുതിയ സിനിമ.
അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്ന് ഹീറ്റുകള്‍ ഒരുക്കിയ ദുബായ് ആണ് മ്യാവുവിന്റെ കഥ പറയാനും ലാല്‍ ജോസ് തെരഞ്ഞെടുത്തിരിക്കുന്നത്.അടുത്തിടെ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണത്തിനിടെ തന്റെ കണ്ണുനിറഞ്ഞു പോയ സംഭവത്തെക്കുറിച്ചു ലാല്‍ ജോസ് പറഞ്ഞിരുന്നു.
ഡയമണ്ട് നെക്ലേസില്‍ സംവൃതയുടെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു താഴെ വീണു പോകുന്ന നിമിഷമുണ്ട്.
ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ ജീവിതത്തില്‍ കണ്ണു നിറഞ്ഞു പോയ ഷോട്ട് ചത്രീകരിച്ചത്.കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി മൂലം കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വച്ചിരുന്ന വിഗാണ്.
ആ നിമിഷം സംവൃതയുടെ മുഖത്തെ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞുപോയതുമെല്ലാം പെട്ടെന്ന് ഓര്മ വന്നതു മൂലം അറിയാതെ കണ്ണു നിറഞ്ഞു പോയി-ലാല്‍ ജോസ് പറഞ്ഞു.
-പിജി