
ഫേസ്ബുക്കില്‍ എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന വാലുകുലുക്കിപക്ഷികള്ക്കെതിരേ തുറന്നടിച്ച് സംവിധായകന് ലാല്‍ജോസ്. വിനോദമൂല്യമുള്ള സിനിമയിറങ്ങിയാല്‍ അത് ഏത് കാലത്തും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും ലാല്‍ ജോസ് പറയുന്നു.
ന്യൂജനറേഷന് സിനിമകളുടെ പുഷ്കല കാലത്തും പരമ്പരാഗത സിനിമകളാണ് തിയേറ്ററുകളില്‍നിന്ന് കളക്ഷന്‍ തൂത്തുവാരിയതെന്നും ‘ലൂസിഫര്‍’ തന്നെ ഉദാഹരണമാണെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
”തിയേറ്ററുകള്‍ ജനസമുദ്രമാകണമെങ്കില്‍ എല്ലാ രസച്ചേരുവകളുമുള്ള പരമ്പരാഗത സിനിമകള്‍ തന്നെയിറങ്ങണം. ഫേസ്ബുക്കിലെ വാലുകുലുക്കി പക്ഷികള്‍ എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങള്‍ ഹിറ്റാവുകയും ചെയ്യും”. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.