ആരാധകര്‍ ഏറെയുള്ള, സിനിമയുടെ കാര്യത്തില്‍ മിനിമം ഗ്യാരണ്ടിയുള്ള മലയാള സിനിമാ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. എന്നാല്‍ ലാല്‍ ജോസ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലവും ഇപ്പോഴത്തെ കാലവും തമ്മില്‍ വലിയ രീതിയിലുള്ള അന്തരം വന്നിട്ടുണ്ട്. അതേക്കുറിച്ച് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് സംസാരിക്കുകയും ചെയ്തു.
ഇന്ന് സിനിമ ചെയ്യുന്ന സമയത്ത്, പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി താന്‍ ചെയ്യുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയെന്ന് വിശദീകരിച്ചിരിക്കുകയാണ് ലാല്‍ ജോസ്. ീടൂ ആരോപണങ്ങള്‍ ആഞ്ഞടിച്ചതില്‍ പിന്നാലെ ന്റെ സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു.
ഇരുപതു വര്‍ഷം മുമ്പ് ഒരാള്‍ എന്നോട് മോശമായി പെരുമാറിയെന്ന് ഇപ്പോള്‍ ജീവിതത്തില്‍ മറ്റൊരു സാഹചര്യത്തിലെത്തി നില്ക്കുന്ന ഒരു വ്യക്തി പറയുന്നു. അതിന്റെ ആവശ്യകതയെന്തെന്നാണ് സംശയം. ചിലത് വാസ്തവവും ചിലത് വ്യാജവുമാകാം. പലര്‍ക്കും ഇത്തരത്തിലുള്ള അപമാനപ്പെടുത്തുന്ന കുറ്റാരോപണങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്.
പത്തു വര്‍ഷം മുമ്പ് എന്റെ സിനിമയില്‍ എന്നോടൊപ്പം മൂന്ന് വനിതാ സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കുക്കു പരമേശ്വരന്, സമീറ സനീഷ് തുടങ്ങിയവര്‍ എന്റെ സിനിമകള്‍ക്കായി വസ്ത്രാലങ്കാരം ചെയ്യുന്നുണ്ട്. അവരൊന്നും ഇത്തരത്തിലുള്ള പരാതിയുമായി എത്തിയിട്ടില്ല. എന്നാല്‍, സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ ഞാന്‍ ഇപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പുലിവാല് പിടിക്കുമോ എന്ന് പേടിക്കാറുണ്ട്. ഭയം നല്ലതിനാണോ എന്നറിയില്ല.
സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മനോവ്യാപാരം പലതാവും. പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്.
നമ്മോടൊപ്പം ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി ഒരു ദിവസം സെറ്റിലെ ആളുകളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന പോലെ സംസാരിച്ചു കൊണ്ടു ഒരു സംഭവമുണ്ടായാല്‍ അതിലൂടെ അവസരങ്ങള്‍ക്കായി കാത്തുനില്ക്കുന്ന പുതിയ ആളുകള്‍ക്ക് അവിടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. പുലിവാല് പിടിക്കുന്ന പണിക്ക് പോണോ എന്നുവരെ ചിന്തിച്ചു പിന്മാറുകയും ചെയ്യുന്നുണ്ട്.