ഞാനൊരിക്കല് മുതിര്ന്നയാളുടെ അച്ഛന് വേഷം ചെയ്യാമോയെന്ന് മോഹന്ലാലിനോട് ചോദിച്ചിരുന്നു. അന്നത് വിസമ്മതിച്ച താരം പിന്നീട് പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിച്ചു.
എനിക്കും ലാലേട്ടനുമിടയില് എന്തോ ഒരു നിര്ഭാഗ്യമുണ്ട്. ആ നിര്ഭാഗ്യം ഇപ്പോഴും വിടാതെ പിന്തുടരുകയാണ് എന്നാണ് ഞാന് കരുതുന്നത്.
പക്ഷെ, സിനിമയില് വര്ക്ക് ചെയ്യുമ്പോള് എന്നോട് ഏറ്റവും ഫ്രണ്ട്ലിയായി പെരുമാറിയിരുന്ന ഒരാളായിരുന്നു ലാലേട്ടന്. വിഷ്ണുലോകം, ഉള്ളടക്കം, മാന്ത്രികം പോലെ ഒരുപാട് സിനിമകളില് അസിസ്റ്റന്റ് ് ഡയറക്ടറായി ഞാന് വര്ക്ക് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും ഹാപ്പിയായിരുന്ന സെറ്റായിരുന്നു അത്. അന്നൊക്കെ ലാലേട്ടന് അസിസ്റ്റന്റ് ഡയറക്ടര്മാരുടെ അടുത്തുവന്നിരുന്ന് തമാശയൊക്കെ പറയുമായിരുന്നു.
നമ്മളോടു വഴക്കിടുകയും ചിലപ്പോള് കളിക്കാന് വരികയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷെ, ഞങ്ങള് ഒരുമിച്ചുള്ള സിനിമ സംഭവിക്കാന് പത്തൊമ്പത് കൊല്ലം വേണ്ടിവന്നു.
(വെളിപാടിന്റെ പുസ്തകം). ഇതിന്റെ ഇടയില് ഞങ്ങള് പല സിനിമകളും പ്ലാന് ചെയ്തിരുന്നു. എന്നാല് പല കാരണങ്ങള് കൊണ്ട് അതൊന്നും നടന്നില്ല. – ലാൽ ജോസ്