രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്.
എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു.
പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു.
അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു. -ലാൽ ജോസ്