എ​ല്ലാം അ​റി​ഞ്ഞു​കൊണ്ട്‌ ​ ലാലിനുവേണ്ടി എല്ലാം ഉപേക്ഷിച്ച് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ലക്ഷ്മി എത്തി! ല​ക്ഷ്മി​യെ ലാ​ൽ വ​ര​ണ​മാ​ല്ല്യം ചാ​ർ​ത്തി ജ​വി​ത​സ​ഖി​യാ​ക്കി​

അ​മ്പ​ല​പ്പു​ഴ: വൃ​ക്ക മാ​റ്റി​വെ​ച്ച​തു മൂ​ലം വി​വാ​ഹം മു​ട​ങ്ങി​യ ലാ​ലി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ല​ക്ഷ്മി​യെ​ത്തി.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​രു​മാ​ടി വ​ലി​യ​വീ​ട്ടി​ൽ ലാ​ലി​ന്‍റെ വി​വാ​ഹ​മാ​ണ് വൃ​ക്ക​ മാ​റ്റി​വെ​ച്ച​തിന്‍റെ പേ​രി​ൽ ന​ട​ക്കാ​തി​രു​ന്ന​ത്.

എ​ന്നാ​ൽ എ​ല്ലാം അ​റി​ഞ്ഞു​കൊ​ണ്ടെ​ത്തി​യ ത​മി​ഴ്‌​നാ​ട് ദിണ്ടി​ക​ൽ സ്വ​ദേ​ശി ല​ക്ഷ്മി​യെ​യാ​ണ് ലാ​ൽ വ​ര​ണ​മാ​ല്ല്യം ചാ​ർ​ത്തി ജ​വി​ത​സ​ഖി​യാ​ക്കി​യ​ത്.

ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ വ​ണ്ടാ​നം ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നും 10 ​നും ഇ​ട​യി​ലാ​യി​രു​ന്നു വി​വാ​ഹം.

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ വ​ക്കീ​ൽ ഗു​മ​സ്ഥ​നാ​ണ് ലാ​ൽ. കു​ട്ടി​ക്കാ​ലം മു​ത​ൽ ലാ​ലി​ന് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മ​ണ്ടാ​യി​രു​ന്നു.

2016 ലാ​ണ് ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ണെ​ന്ന​റി​യു​ന്ന​ത്. തു​ട​ർ​ന്ന് നാ​ലു​വ​ർ​ഷം മു​മ്പ് ഒ​രു വൃ​ക്ക മാ​റ്റി​വെ​ച്ചു.

അ​തി​നു​ശേ​ഷം വി​വാ​ഹാ​ലോ​ച​ന​ക​ൾ പ​ല​തും ന​ട​ത്തി​യെ​ങ്കി​ലും ആ​രും വി​ഹാ​ത്തി​ന് ത​യാ​റാ​യി​ല്ല.

ഒ​ടു​വി​ൽ ലാ​ലി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് ത​മി​ഴ്‌​നാ​ട് നി​ന്നും വി​വാ​ഹാ​ലോ​ച​ന ന​ട​ത്തു​ന്ന​ത്.

പെ​ണ്ണ് കാ​ണാ​ൻ ചെ​ന്ന​പ്പോ​ൾ എ​ല്ലാ വി​വ​ര​വും ല​ക്ഷ​മി​യോ​ട് തു​റ​ന്നു പ​റ​ഞ്ഞു. ദൂ​ര​ക്കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്ക് എ​തി​ർ​പ്പാ​യി​രു​ന്നു.​

എ​ന്നാ​ൽ ല​ക്ഷ​്മി ഈ ​ബ​ന്ധ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു. ല​ക്ഷ​്മി​ക്ക് നാ​ട്ടി​ൽ വേ​റെ പ​ല വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല.

വീ​ട്ടു​കാ​ർ​ക്ക് എ​തി​ർ​പ്പാ​യ​തി​നാ​ൽ വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ല​ക്ഷ​്മി ഒ​ടു​വി​ൽ ലാ​ലു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​മെ​ന്ന് അ​റി​യി​ച്ചു.

അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും യാ​ത്ര​പ​റ​ഞ്ഞശേ​ഷം പാ​ല​ക്കാ​ട് എ​ത്തി​യ ല​ക്ഷ​്മി​യെ ലാ​ലി​ന്‍റെ സ​ഹോ​ദ​രി​യും മ​റ്റ് ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ കൊണ്ടു​വ​ന്നു.

ഇ​വി​ടു​ന്നാ​ണ് ഞാ​യ​റാ​ഴ്ച വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment