അന്ന് ഞാനും സിദ്ദിഖും എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇന്ന് ഞാനും ജീനും. ഇപ്പോള്‍ ഞാനും സിദ്ദിഖും കൂടെ ഒരു പടം ചെയ്താല്‍ നന്നാകണമെന്ന് നിര്‍ബന്ധമില്ല.
അന്ന് ഞങ്ങള്‍ ഫ്രണ്ട്സായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിനൊപ്പം ബഹുമാനത്തിന്റെ ഒരു അംശം കൂടെ കടന്നുവന്നിട്ടുണ്ട്.
മുമ്പ് സിദ്ദിഖ് വീടിന് മുന്നില്‍ വന്നുവെന്ന് അറിഞ്ഞാല്‍ ഞാന്‍ വീടിനകത്ത് തന്നെ ഇരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിദ്ദിഖ് വീടിന് മുന്നില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഞാന്‍ ഓടി ചെല്ലും.
അത് എവിടെയോ ബഹുമാനത്തിന്റെ അംശം കയറിതുകൊണ്ടാണ്. ആ ബഹുമാനം ഉളളപ്പോള്‍ നമുക്ക് ഓപ്പണ്‍ ചര്‍ച്ചകള്‍ നടത്താന്‍ ബുദ്ധിമുട്ടായിരിക്കും.
ബഹുമാനം വന്നു കഴിഞ്ഞാല്‍ ഫ്രണ്ട്ഷിപ്പിലെ സ്വാതന്ത്ര്യമൊക്കെ ഒരുപാട് കുറഞ്ഞുപോകും. പക്ഷെ ജീനിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ബഹുമാനത്തെക്കാള്‍ ഫ്രണ്ട്ഷിപ്പിനാണ് മുന്‍തൂക്കം.
-ലാല്‍