ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം..!
ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ…
നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ റാഷണൽ കോംബി ഓവൻ, തെർമോമികസ്, ജാപ്പനീസ് ടെപ്പാന്യാകി ഗ്രിൽ എന്നിവ എനിക്ക് കാണിച്ച് തന്നത്…
ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചകവിദഗ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേട്ടപ്പോൾ എനിക്ക് തോന്നി..!!
ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. താങ്ക്സ് ലാലേട്ടാ.