മോഹന്‍ലാല്‍ എന്നാല്‍ മലയാളികള്‍ക്ക് ഇന്നൊരു വികാരമാണ്. അതിന് തെളിവാകുന്നതാണ് മോഹന്‍ലാല്‍ എന്ന പേരില്‍ തന്നെ പുറത്തിറങ്ങിയിരിക്കുന്ന സിനിമയും. മോഹന്‍ലാല്‍ എന്ന സിനിമയില്‍ തന്നെ ലാലേട്ടനെ പുകഴ്ത്തുന്ന ഗാനമുണ്ടെങ്കിലും അതുപോലെതന്നെ സൂപ്പര്‍ഹിറ്റായ മറ്റൊരു ലാലേട്ടന് പാട്ടാണ്, ക്വീന്‍ സിനിമയിലെ നെഞ്ചു വിരിച്ച്, ലാലേട്ടന്, മീശ പിരിച്ച്, ലാലേട്ടന് എന്നുള്ള ഗാനം.
ചിത്രത്തില്‍ യാദൃശ്ചികമായി കടന്നുവരുന്ന ഗാനമാണെങ്കിലും സിനിമയോടൊപ്പം ഈ ഗാനവും കേറി ക്ലച്ച് പിടിച്ചു. ഒരു അമ്മൂമ്മ ഇതേ ഗാനം പാടുന്ന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പല്ലുപോലും ഇല്ലാതെയുള്ള അമ്മൂമ്മയുടെ നിഷ്കളങ്കമായ ഗാനാലാപനം ലാലേട്ടന് ഫാന്‍സിനെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുകയാണ്.