മെ​സി ന​യി​ച്ചു; ബെ​റ്റി​സി​നെ കീ​ഴ​ട​ക്കി ബാ​ഴ്സ

ബാ​ഴ്‌​സ​ലോ​ണ: ലാ​ലി​ഗ ഫു​ട്‌​ബോ​ളി​ലെ റ​യ​ല്‍ ബെ​റ്റി​സി​നെ​തി​രെ ബാ​ഴ്സ​ലോ​ണ​ക്ക് വി​ജ​യം. ബെ​റ്റി​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ കീ​ഴ​ട​ക്കി. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഹാ​ട്രി​ക് അ​സി​സ്റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യം.

ഫ്ര​ങ്കീ ഡി ​ജോം​ഗ് (9), സെ​ര്‍​ജി​യോ ബ​സ്‌​ക്വ​റ്റ്‌​സ്(45+3), ക്ലെ​മെ​ന്‍റ് ലെ​ൻ​ഗ്ലെ​റ്റ്(72) എ​ന്നി​വ​രാ​ണ് ബാ​ഴ്സ​യു​ടെ ഗോ​ൾ സ്കോ​റ​ർ​മാ​ർ. സെ​ർ​ജി​യോ ക​ന​ലെ​സ്‍(6), ന​ബി​ൽ ഫെ​കി​ർ(26) എ​ന്നി​വ​ർ ബെ​റ്റി​സി​നാ​യി വ​ല​കു​ലു​ക്കി. 76-ാം മി​നി​റ്റി​ൽ ന​ബീ​ല്‍ ഫെ​കി​ർ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്തു​പോ​യെ​ങ്കി​ലും കൂ​ടു​ത​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ ബെ​റ്റി​സ് പി​ടി​ച്ചു​നി​ന്നു.

23 മ​ത്സ​ര​ങ്ങ​ളി​ൽ 49 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​യ്ക്ക്. ഒ​ന്നാ​മ​തു​ള്ള റ​യ​ലി​നെ​ക്കാ​ൾ മൂ​ന്നു പോ​യി​ന്‍റ് മാ​ത്രം പി​ന്നി​ലാ​ണ് ബാ​ഴ്സ​ലോ​ണ. ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​സാ​സു​ന​യെ 4-1ന് ​റ​യ​ൽ ത​ക​ർ​ത്തി​രു​ന്നു.

Related posts

Leave a Comment