നേമം: വിഷു ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. നേമം ജെ.പി ലെയ്ൻ വട്ടവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ലളിതകുമാരി (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ നേമം ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.
പ്രാവച്ചമ്പലം ഭാഗത്ത് നിന്നു വരുകയായിരുന്ന കാർ നേമം പോലീസ് സ്റ്റേഷന് സമീപത്തുവച്ച് ദേശീയപാത മുറിച്ചു കടക്കവേ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രാവിലെ 7.15 നായിരുന്നു സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വിവരം ഉച്ചയോടെയാണ് വീട്ടുകാർ അറിഞ്ഞത്.
വൈകിയതിനാൽ മറ്റു ക്ഷേത്രങ്ങളിൽ കൂടി പോയതായി വീട്ടുകാർ കരുതിയിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ഉച്ചക്ക് വീട്ടിൽ കൊണ്ട് വരും. നേമം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ സുനിത, വിനോദ്, സനൽ. മരുമക്കൾ അജികുമാർ, സജിത,ശാലു.