ബാൽക്കണിയിൽ നിന്നാണ് ഒരു മറവത്തൂർ കനവ് സിനിമ കണ്ട ത്. പക്ഷേ സിനിമയുടെ തുടക്കം മമ്മൂട്ടിയെ കാണിച്ചതും ഫാൻസുകാർ ആകെ തകർന്നു.
കാരണം പോസ്റ്ററിൽ കണ്ട വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെയല്ല അവർ സ്ക്രീനിൽ കണ്ട ത്. ആ സമയം ഫാൻസുകാരുടെ കൈയിൽ എന്നെ കിട്ടിയിരുന്നേൽ സംഗതി ആകെ കുഴഞ്ഞേനെ.
പിന്നീടു സിനിമ അതിന്റെ ഫ്ളാഷ് ബാക്ക് സീനിലേക്ക് പോകുകയും, മുടിയൊക്കെ പറ്റെയടിച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ കണ്ട തും പ്രേക്ഷകർ ഒന്നടങ്കം തിയറ്ററിൽ കൈയടി മുഴക്കി.
ഒരു സംവിധായകനെന്ന നിലയിൽ വല്ലാത്ത ആവേശം തന്ന നിമിഷമായിരുന്നു അത്.
-ലാൽ ജോസ്