അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്കായി പൃഥിരാജിനെ സമീപിച്ചപ്പോൾ ഡയമണ്ട് നെക്ലേസിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രത്തിനായി എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാഞ്ഞത് എന്ന് ചോദിച്ചു.
ഫഹദ് അസലായി ചെയ്തിട്ടുണ്ട്, പക്ഷെ എന്തുകൊണ്ട് എന്റെ മുഖം ലാലുവേട്ടന്റെ മനസിൽ വന്നില്ലെന്നും ചോദിച്ചു.
ഇപ്പോൾ ആലോചിക്കുമ്പോൾ രാജുവിന് പറ്റിയ റോൾ ആണെങ്കിലും കഥ ഇഖ്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ഫഹദിന്റെ മുഖമാണെന്ന് മറുപടി നൽകി.
എന്നെപ്പോലൊരു ആക്ടറിന് കൊതി തോന്നുന്ന കഥാപാത്രമായിരുന്നു അതെന്ന് പൃഥിരാജ് പറഞ്ഞു.