ജീവിതത്തിൽ ഒട്ടേറെ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയ സംവിധായകനാണ് ലാൽജോസ്. ഒരു മറവത്തൂർ കനവ് എന്ന കന്നി ചിത്രം സൂപ്പർഹിറ്റായെങ്കിലും സാമ്പത്തികമായി പച്ച പിടിക്കാൻ ഒട്ടേറെ സമയം വേണ്ടിവന്നുവെന്ന് ലാൽജോസ് പറയുന്നു.
മൂന്നാമത്തെ ചിത്രമായ രണ്ടാംഭാവത്തിന്റെ സമയത്ത് തനിക്കുണ്ടായിരുന്ന ഒരു സെക്കന്റ് ഹാൻഡ് മാരുതി കാർ വിറ്റാണ് അറുപത്തി അയ്യായിരം രൂപയുടെ കടം വീട്ടിയത്.
രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുനന്ന ദിക്കിൽ കുഴപ്പമില്ലാതെ പോയി. എന്നാൽ രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു. അസോസിയേറ്റ് ആയിരുന്നപ്പോൾ എനിക്കു കിട്ടിയ വരുമാനത്തേക്കാൾ കുറവായിരുന്നു ഈ രണ്ടു ചിത്രങ്ങളിൽ നിന്നു കിട്ടിയ പ്രതിഫലം.
ഇങ്ങനെ ആകെ പ്രശ്നമായി നിൽക്കുന്ന സമയത്താണ് മീശമാധവന്റെ ആലോചന വന്നത്. എന്റെ കരിയറിലെ തന്നെ വഴിത്തിരിവ് അവിടെ നിന്നായിരുന്നു.