ദുൽഖർ സൽമാനെയും ഉണ്ണി മുകുന്ദനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ ചിത്രമായിരുന്നു വിക്രമാദിത്യൻ.
നമിത പ്രമോദ് നായികയായെത്തിയ ചിത്രം വലിയ വിജയമാകുകയും ചെയ്തു.
ഇപ്പോഴിതാ, വിക്രമാദിത്യന് ചെയ്യുമ്പോള്‍ ദുല്‍ഖറിന് രണ്ടു കാര്യങ്ങളില്‍ ആത്മവിശ്വാസക്കുറവുണ്ടായിരുന്നുവെന്ന് പറയുകയാണ് ലാൽജോസ്.
അതില്‍ ഒന്ന് ഒരു സീന്‍ താന്‍ എങ്ങനെ ചെയ്യും എന്നോര്‍ത്തായിരുന്നു. അതുവരെ സെന്റി സീനുകളില്‍ അധികം കയറി കളിക്കാതിരുന്ന ദുല്ഖറിനു മുന്നിലേക്ക് ആദ്യമായാണ് അങ്ങനെയൊരു രംഗം വരുന്നതെന്നും ലാൽജോസ് പറഞ്ഞു.
‘നിനക്ക് ആണ് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതെങ്കില്‍ നിനക്ക് എങ്ങനെയാണു അത് ഫീല്‍ ചെയ്യുന്നത് അത് അങ്ങനെ ചെയ്യുക എന്ന് മാത്രമാണ് ഞാന്‍ ദുല്ഖറിനു പറഞ്ഞു കൊടുത്തത്.
അത് ഇങ്ങനെ ഒരു ഷേപ്പില്‍ പറയണം എന്നൊന്നുമില്ല എന്ന് പറഞ്ഞു, അപ്പോള്‍ ദുല്‍ഖര്‍ ഓക്കെയായി.
പിന്നീട് സിനിമയുടെ അവസാനം ദുല്‍ഖര്‍ മീശ മാത്രം വച്ച് വരുന്നതാണ്. അത് ചെയ്യാനായിരുന്നു ഏറെ വിഷമം- ലാല്‍ ജോസ് കൂട്ടിച്ചേർത്തു.