തൃശൂർ: ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി ട്വന്റിയിൽ അംഗത്വമെടുത്തു. വർഗീസ് ജോർജിനെ ട്വന്റി ട്വന്റിയുടെ യൂത്ത് വിംഗിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
ഉപദേശക സമിതിയംഗം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് അംഗത്വം നൽകിയത്. ജോലി രാജിവച്ചാണ് വർഗീസ് ജോർജ് ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കാൻ എത്തിയിരിക്കുന്നത്. സിനിമാതാരം ലാലും മരുമകനും ട്വന്റി ട്വന്റിയിൽ ചേർന്നു.
ലാലിനെ ഉപദേശക സമിതിയംഗമായും ലാലിന്റെ മരുമകൻ അനിൽ ആന്റണിയെ യൂത്ത് വിംഗ് പ്രസിഡന്റായും നിയമിച്ചു.
ഉമ്മൻചാണ്ടിയുടെ മകളുടെ ഭർത്താവ് ട്വന്റി ട്വന്റിയിൽ ചേർന്നത് കോണ്ഗ്രസ് പാർട്ടിക്കുള്ളിലും ചർച്ചാ വിഷയമായി.