വെച്ചൂച്ചിറ: മണ്ണടിശാലയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി മണ്ണടിശാല ചരുവിൽ ലാൽരാജ് (26) വെച്ചൂച്ചിറ പോലീസിൽ കീഴടങ്ങി. ലാൽ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പ്ലസ്ടുവിനും ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം മൂന്നു പ്രതികൾ പിടിയിലായിരുന്നു. രണ്ടു കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ് ഇപ്പോൾ അറസ്റ്റിലായ ലാൽരാജെന്ന് പോലീസ് പറഞ്ഞു.
കേസിൽപ്പെട്ട കക്കുടുമണ്‍ കുളത്തുങ്കൽ രജീഷ്(27), മണ്ണടിശാല കുളമാങ്കുഴി റോഷൻ തോമസ്(23), മണ്ണടിശാല ചേന്നന്‍പാറ ജോബിൻ തോമസ്(20) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇവർ റിമാൻഡിലാണ്. ഇതിൽ പെണ്‍കുട്ടിയോട് അശ്ലീല സംഭാഷണം നടത്തിയതിനാണ് ജോബിനെതിരായ കേസ്.
കേസിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവർകൂടി ഇനി പിടിയിലാകാനുണ്ട്.