ബ്രോ ഡാഡി ചിത്രീകരണത്തിനിടെ എന്റെ ഡാൻസ് കണ്ടിട്ട് പൃഥ്വി എഴുന്നേറ്റുനിന്ന് ചിരിയായിരുന്നു. പൃഥ്വി മാത്രമല്ല അവിടെയുണ്ടായിരുന്ന കല്യാണിയും എല്ലാവരും ചിരിയായിരുന്നു.
ആ പാട്ട് സിനിമയിലേക്കു സെലക്ട് ചെയ്തത് രാജു ആയിരുന്നു. എങ്കിലും ഡാൻസ് എന്റേതായിരുന്നു. ലാലുചേട്ടൻ പാട്ടുപാടി കയറി പ്പോയാൽ മതിയെന്നായിരുന്നു പൃഥ്വി പറഞ്ഞത്.
എങ്ങനെയാണെന്നു ചോദിച്ചപ്പോൾ എന്നോടു ചെയ്താൽ മതി എന്നായിരുന്നു പൃഥ്വി പറഞ്ഞത്. അപ്പോൾ എനിക്കു തോന്നിയതാണ് ആ ഡാൻസ്. കേവലം പാട്ട് പാടി പോയാൽ പോരല്ലോ എന്ന് എനിക്ക് അപ്പോൾ തോന്നി.
അങ്ങനെയാണ് ഡാൻസ് വന്നത്. ആ ഡാൻസോടുകൂടി ആ സീൻ തന്നെ മാറുകയായിരുന്നു. മകളുടെ വിവാഹത്തിലുള്ള അച്ഛന്റെ സന്തോഷമായിരുന്നു അത്. -ലാലു അലക്സ