പ്രതിസന്ധിയിലൂടെ എന്റെ ജീവിതം കടന്നുപോയപ്പോള്‍ മുഴുവന്‍ പിന്തുണ തന്നത് ഭാര്യ ബെറ്റിയാണ്. പലപ്പോഴും എനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചുനാള്‍ വീട്ടിലിരിക്കാന്‍ പറയും.
ഞാന്‍ അനുസരിക്കും. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും.
എനിക്ക് ഒരു മോള് ഉണ്ടായിരുന്നു. പത്തു മാസമേ അവള് ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ 30 വയസ് ആയേനെ.
പക്ഷേ അതൊക്കെ ഞാന്‍ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായി കൊണ്ടിരിക്കുകയാണ്. അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്.
മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിങ്ങള്‍ ഭാഗ്യവാന് ആണോന്ന് ചോദിച്ചാല്‍ ആകെ മൊത്തം തൂക്കി നോക്കുമ്പോള്‍ ഭാഗ്യവാനാണ്.
സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. -ലാലു അലക്സ്