കരുനാഗപ്പള്ളി: സംഘട്ടനത്തെ തുടർന്ന് കുലശേഖരപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പ്രദേശത്ത് സംഘർഷവസ്ഥ യെ തുടർന്ന്കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തി. കുലശേഖരപും കുഴിവേലി ജംഗ്ഷനു സമീപം നീലി കുളം വാർഡിൽ അയൽപക്കക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ എത്തിയ നീലി കുളം ലാലി ഭവനത്തിൽ ഉത്തമൻ -സുശീല ദമ്പതികളുടെ മകൻ സുജിത്ത് എന്ന് വിളിക്കുന്ന ലാലുകുട്ടൻ (35 )ആണ് കുത്തേറ്റു മരിച്ചത്.
ഉത്രാടദിവസം രാത്രി യി ലാ യി രു ന്നു സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- കുഴിവേലി ജംഗ്ഷനിൽ മത്സ്യവ്യാപാരം നടത്തുന്ന സരസൻ എന്നയാളും ഇയാളുടെ അയൽവാസിയുമായി പടക്കം പൊട്ടിച്ചത് സംബന്ധിച്ച് വാക്കേറ്റം ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് സരസന്റെ ഡ്രൈവറായ ലാലുകുട്ടനെ വിളിച്ചുകൊണ്ട് സുഹൃത്തുക്കളിലൊരാൾ സമീപവാസിയായ മണിയുടെ വീട്ടിലേക്ക് വരികയായിരുന്നു.
ഇതിനിടെ മണിയുടെ മകനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു . ഇറച്ചി കടയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സംഘത്തിൽപ്പെട്ട ഒരാൾ ലാലുകുട്ടനെ കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു.
കരുനാഗപ്പള്ളി എ സി പി യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പുചെയ്യുകയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പുത്തൻ തെരുവിൽ നിന്നും വിലാപയാത്രയോടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയിൽ സംസ്കാരിച്ചു.ഭാര്യ ചിത്ര, മക്കൾ: അനഖ (10), വൈഗ (2).