‘അ​ന്നു നി​തീ​ഷ് കു​മാ​ർ ലാ​ലു പ്ര​സാ​ദി​നോ​ടും റാ​ബ്‌​റി ദേ​വി​യോ​ടും മു​ൻ​കാ​ല വ​ഞ്ച​ന​ക​ൾ​ക്ക് മാപ്പ് ചോ​ദി​ച്ചു’; വെ​ളി​പ്പെ​ടു​ത്ത​ലുമായി തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: 2022ൽ ​എ​ൻ​ഡി​എ വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ലാ​ലു പ്ര​സാ​ദി​നോ​ടും റാ​ബ്‌​റി ദേ​വി​യോ​ടും മു​ൻ​കാ​ല വ​ഞ്ച​ന​ക​ൾ​ക്ക് മാ​പ്പ് ചോ​ദി​ച്ചി​രു​ന്ന​താ​യി ആ​ർ​ജെ​ഡി നേ​താ​വും ലാ​ലു- റാ​ബ്‌​റി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വ്. ത​ന്‍റെ പാ​ർ​ട്ടി​യെ പി​ള​ർ​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ന്നു നി​തീ​ഷ് പ​റ​ഞ്ഞി​രു​ന്നു. വീ​ണ്ടും എ​ൻ​ഡി​എ​യി​ലേ​ക്കു പോ​യ നി​തീ​ഷ് കു​മാ​ർ ഇ​നി​യും കൂ​റു​മാ​റി​ല്ലെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും തേ​ജ​സി യാ​ദ​വ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ബി​ഹാ​റി​ലെ മൊ​ഹാ​നി​യ​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് തേ​ജ​സ്വി യാ​ദ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നി​തീ​ഷ് കു​മാ​ർ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​ത് 2022 ഓ​ഗ​സ്റ്റി​ലാ​ണ്. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി.

തേ​ജ​സ്വി യാ​ദ​വ് ഡെ​പ്യൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ർ​ന്നു. ക​ഴി​ഞ്ഞ മാ​സം വീ​ണ്ടും നി​തീ​ഷ് കു​മാ​ർ കൂ​റു​മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​യും എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് ഒ​മ്പ​താം ത​വ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment