ന്യൂഡൽഹി: ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പ്രതിസ്ഥാനത്തുള്ള ജോലിക്കു ഭൂമി അഴിമതിക്കേസിൽ സിബിഐ അന്തിമകുറ്റപത്രം സമർപ്പിച്ചു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽമന്ത്രിയായിരുന്ന സമയത്തു നടന്ന ക്രമക്കേടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും റെയിൽവേയിലെ ഏതാനും ഉന്നതർക്കും പങ്കുണ്ടെന്നാണു പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ ആരോപിക്കുന്നത്.
റിപ്പോർട്ട് കോടതി അടുത്തമാസം ആറിനു പരിഗണിക്കാനായി മാറ്റി. റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ പേരിലുള്ള ഭൂമി ലാലുവും സംഘവും കൈക്കലാക്കിയെന്നാണു കേസ്.