പാറ്റ്ന: ആര്.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു. എംബിഎ ബിരുദധാരിയാണ് ഐശ്വര്യ. വിവാഹനിശ്ചയം ഏപ്രില്‍ 18-നും വിവാഹം മേയ് 12-നും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
1970-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്. ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായിയും ബിഹാറില്‍ മന്ത്രിയായിരുന്നു. മൂന്നു മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന് അപൂര്‍വ റായ് നിയമ വിദ്യാര്‍ഥിയുമാണ്. എന്തായാലും വാര്‍ത്ത കേള്‍ക്കുന്ന ആരും ആദ്യമൊന്ന് അമ്പരക്കുമെന്നുറപ്പ്