എ​ടാ മോ​നേ… ഹാപ്പി ആയോ? ര​ണ്ടാം ക്ലാ​സു​കാ​ര​ന് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ലം​ബോ​ര്‍​ഗി​നി സ​മ്മാ​നി​ച്ച് മ​മ്മൂ​ട്ടി

കൊ​ച്ചി: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മ​മ്മൂ​ട്ടി​യി​ൽ​നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി സ​മ്മാ​നം കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ര​ണ്ടാം ക്ലാ​സു​കാ​ര​നാ​യ മ​ഹാ​ദേ​വ്.

ഒ​രു കു​ഞ്ഞ് ലം​ബോ​ര്‍​ഗി​നി ക​ളി​പ്പാ​ട്ട കാ​റാ​ണ് മ​മ്മൂ​ട്ടി മ​ഹാ​ദേ​വി​ന് സ​മ്മാ​നി​ച്ച​ത്. സ​മ്മാ​നം ന​ല്‍​കി​യ​തി​നൊ​പ്പം കു​ട്ടി​യെ ചേ​ര്‍​ത്തു​പി​ടി​ച്ച് ഷേ​ക്ക് ഹാ​ന്‍​ഡ് കൊ​ടു​ത്ത് ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി​ന​ഗ​റി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന് തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റി​ലാ​ണ് മ​ഹാ​ദേ​വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗി​ന്‍റെ ഇ​ട​വേ​ള​ക​ളി​ല്‍ കു​ഞ്ഞു മ​ഹാ​ദേ​വ് മ​മ്മൂ​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​ദേ​വി​ന്‍റെ പി​റ​ന്നാ​ളാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ മ​മ്മൂ​ട്ടി കു​ട്ടി​ക്ക് സ​മ്മാ​ന​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

മ​ഹാ​ദേ​വി​ന് മ​മ്മൂ​ട്ടി പി​റ​ന്നാ​ള്‍ സ​മ്മാ​നം ന​ല്‍​കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​ണി​പ്പോ​ള്‍. മ​മ്മൂ​ട്ടി ന​ല്‍​കി​യ സ​മ്മാ​നം തു​റ​ന്നു​നോ​ക്കു​ന്ന മ​ഹാ​ദേ​വി​ന്‍റെ ഞെ​ട്ട​ലും “എ​ന്‍റെ മോ​നേ, ലം​ബോ​ര്‍​ഗി​നി’ എ​ന്ന വാ​ക്കു​ക​ളും വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ക​യാ​ണ്. ഗൗ​തം മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Related posts

Leave a Comment