കൊച്ചി: കാഷ്മീരിൽ വീരമൃത്യുവരിച്ച ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിലെത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ ജില്ലാ കളക്ടർ ഉൾപെടെയുള്ളവർ വിമാനത്താവളത്തിൽ എത്തി. ഇവിടെനിന്നും മൃതദേഹം സൈനിക അകമ്പടിയോടെ ഉദയംപേരൂരിലെ സ്വവസതിയായ യേശുഭവൻ വീട്ടിലേക്ക് കൊണ്ടുവരും.
സംസ്കാരം വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ പള്ളിയിലാണ്. കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണ് ആന്റണി വീരമൃത്യുവരിച്ചത്.