ബാഴ്സലോണ: അർജന്റീനയുടെ മധ്യനിരതാരം മാനുവൽ ലാൻസിനി ലോകകപ്പ് ഫുട്ബോൾ ടീമിൽനിന്നു പുറത്ത്. പരിശീലനത്തിനിടെ മുട്ടിനു പരിക്കേറ്റാണ് ലാൻസിനി ടീമിൽനിന്നു പുറത്തായത്.
ടീമിന്റെ രാവിലെത്തെ പരിശീലനത്തിനിടെയാണ് ലാൻസിനിയുടെ വലതു മുട്ടിനു പരിക്കേറ്റതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. അടുത്തയാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ ലാൻസിനി അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തിന് ലീഗ് സീസണിന്റെ അവസാനവും മുട്ടിനേറ്റ പരിക്കിന്റെ പിടിയിലായിരുന്നു.