നിലന്പൂർ: കനത്തമഴയെത്തുടർന്നു നിലന്പൂർ മേഖല ഒറ്റപ്പെട്ടു. കരുളായി മുണ്ടക്കടവ് കോളനിയിലും ആഢ്യൻപാറ വനമേഖലയിലും ഉരുൾപൊട്ടൽ. ആളപായമില്ല. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കടവ് കോളനിയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുന്നു.
കാഞ്ഞിരപ്പുഴ കാലിക്കടവിലെ ഒന്പതു കുടുംബങ്ങളെ നന്പൂരിപ്പൊട്ടി ദുരിതാശ്വാസ ക്യാന്പിലേക്കു. മാറ്റി. നന്പൂരിപ്പൊട്ടി- എരുമമുണ്ട റോഡിൽ മതിൽമൂല ഭാഗം വെള്ളത്തിനടിയിലായി. സമീപത്തെ ആറു വീടുകളിലും വെള്ളം കയറി. ചാലിയാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.
മൈലാടി പ്രദേശത്തെ 16 വീടുകളിലും മൈലാടിപൊട്ടിയിൽ മൂന്നു വീടുകളിലും വെള്ളം കയറി. ഇവിടെയുള്ള ആളുകളെ സുരക്ഷിതയിടങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുകയാണ്. നിലന്പൂർ കെ.എൻ.ജി റോഡിൽ ജനതപ്പടി, ജ്യോതിപ്പടി, മിനർവപ്പടി, വെളിയന്തോട് പ്രദേശങ്ങൾ വെള്ളത്തിലായി. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു.
കെട്ടിടങ്ങളിൽ കുടുങ്ങികിടക്കുന്ന ആളുകളെ പെരിന്തൽമണ്ണ,. മലപ്പുറം ഫയർഫോഴ്സിന്റെ റബർ ഡിങ്കി ബോട്ടുകളിൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുന്നു. ചന്തക്കുന്ന് മാനവേദൻ സ്കൂൾ റോഡ് പൂർണമായി വെള്ളത്തിനടിയിലാണ്. പുഞ്ചക്കൊല്ലിയിലും ഉരുൾപൊട്ടലുണ്ടായി. തുടർന്നു ട്രോമാകെയറും നാട്ടുകാരും ചേർന്നു പ്രദേശത്തുള്ളവരെ മറ്റിടങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുകയാണ്. വടപുറം ടൗണ്പള്ളിയിലും വെള്ളം കയറി.
നിലന്പൂരിന്റെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഏക്കർ കണക്കിനു കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. കാറ്റിൽ മരങ്ങൾ വീണു വീടുകൾക്കു നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ പൊട്ടിവീണതു രക്ഷാപ്രവർത്തനത്തിനു തടസമാകുന്നുണ്ട്. മലപ്പുറം, മഞ്ചേരി, തിരുവാലി, നിലന്പൂർ അടക്കം മലപ്പുറം ജില്ലയിലെ ഏഴു ഫയർഫോഴ്സ് യൂണിറ്റുകൾ നിലന്പൂരിലെ വിവിധ മേഖലയിൽ രക്ഷാപ്രവർത്തനത്തിലാണ്.
നിലന്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതേസമയം നിലന്പൂർ-ഗൂഢല്ലൂർ റോഡിൽ വെള്ളം കയറി പൂർണമായി ഗതാഗതം തടസപ്പെടുകയും പുഴകളിൽ ജലവിതാനം ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും ടൗണുകളിലും സന്ദർശനം നടത്താൻ ആരും തുനിയരുതെന്നു നിലന്പൂർ സിഐ സുനിൽ പുളിക്കൽ അറിയിച്ചു.