കൊച്ചി: ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു.
സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്നേഹ ഇക്കാര്യം അറിയിച്ചത്. സാന്ദ്ര അഞ്ച് ദിവസം ഐസിയുവിലായിരുന്നു.
ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര് പ്രാർഥിച്ചിട്ടുണ്ട്,
അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്കാന് കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു.
സ്നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, സ്നേഹ കുറിച്ചു.