കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയിൽ ശ്രീലങ്കയെ ഉപുൽ തരംഗ നയിക്കും. ഏകദിനത്തിൽ നിന്നും ആഞ്ചലോ മാത്യൂസ് പിൻമാറിയതോടെയാണ് തരംഗയ്ക്ക് നറുക്ക് വീണത്. നുവാൻ പ്രദീപ്, ധനുഷ്ക ഗുണതിലക എന്നിവരെയും പരിക്കിനെ തുടർന്ന് ഏകദിന പരന്പരയിൽ നിന്നും ലങ്ക ഒഴിവാക്കിയിരുന്നു.
അഞ്ച് മത്സരങ്ങളാണ് പരന്പരയിലുള്ളത്. ജനുവരി 28ന് പോർട്ട് എലിസബത്തിലാണ് ആദ്യ മത്സരം. ഡർബൻ, ജൊഹന്നാസ്ബർഗ്, കേപ്ടൗണ്‍, സെഞ്ചൂറിയൻ പാർക്ക് എന്നിവടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ.