ലാ​റ റൺ വ​സ​ന്തം…

ഇ​​രു​​പ​​ത്താ​​റ് വ​​ർ​​ഷം മു​​ന്പ​​ത്തെ ഏ​​പ്രി​​ൽ 18… ആ​​ൻ്വി​ഗ​​യി​​ലെ സെ​​ന്‍റ് ജോ​​ണ്‍​സി​​ലു​​ള്ള ആ​​ന്‍റ്വി​​ഗ റി​​ക്രി​​യേ​​ഷ​​ൻ ഗ്രൗ​​ണ്ടി​​ലേ​​ക്കു പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രും നി​​രൂ​​പ​​ക​​രും മാ​​ധ്യ​​മ​​പ്ര​​തി​​നി​​ധി​​ക​​ളും ഒ​​ഴു​​കി​​യെ​​ത്തി.

അ​​തി​​നു കാ​​ര​​ണ​​ക്കാ​​ര​​ൻ ഒ​​രാ​​ൾ മാ​​ത്രം, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ബ്ര​​യാ​​ൻ ലാ​​റ. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം ദി​​നം (1994 ഏ​​പ്രി​​ൽ 17) അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ലാ​​റ 320 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ.

ക്രി​​ക്ക​​റ്റ് ലോ​​കം ആ ​​ഏ​​പ്രി​​ൽ 17 രാ​​ത്രി ത​​ള്ളി​​നീ​​ക്കി​​യ​​ത് ഒ​​രു ചോ​​ദ്യം​​കൊ​​ണ്ട്, വി​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സ​​മാ​​യ ഗാ​​രി സോ​​ബേ​​ഴ്സി​​ന്‍റെ 365 നോ​​ട്ടൗ​​ട്ട് റി​​ക്കാ​​ർ​​ഡ് ലാ​​റ മ​​റി​​ക​​ട​​ക്കു​​മോ… കാ​​ര​​ണം, 1958ൽ ​​സോ​​ബേ​​ഴ്സ് കു​​റി​​ച്ച റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ലാ​​റ​​യ്ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത് വെ​​റും 46 റ​​ണ്‍​സി​​ന്‍റെ അ​​ക​​ലം മാ​​ത്രം.

ലാ​​റ 320 വ​​രെ എ​​ത്തി​​യ​​താ​​ക​​ട്ടെ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ​​യും. ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 12 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ നി​​ന്നാ​​ണ് ലാ​​റ, ജ​​മ്മി ആ​​ഡം​​സി​​നും (59) കീ​​ത്ത് ആ​​ത​​ർ​​ട്ട​​ണി​​നും (47) ശി​​വ​​ന​​രെ​​യ്ൻ ച​​ന്ദ​​ർ​​പോ​​ളി​​നു​​മൊ​​പ്പം (75*) വി​​ൻ​​ഡീ​​സി​​നെ മു​​ന്നോ​​ട്ട് ന​​യി​​ച്ച​​ത്.

ആ ​​രാ​​ത്രി…

ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ലാ​​റ​​യ്ക്കൊ​​പ്പം ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് 41 റ​ണ്‍​സു​മാ​യി ച​​ന്ദ​​ർ​​പോ​​ളാ​​യി​​രു​​ന്നു. ഏ​​പ്രി​​ൽ 17 വൈ​​കു​​ന്നേ​​രം മു​​ത​​ൽ ലാ​​റ ലോ​​ക റി​​ക്കാ​​ർ​​ഡി​​നെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ച്ചി​​രു​​ന്ന​​താ​​യി ച​​ന്ദ​​ർ​​പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ത​​നി​​ക്കുപോ​​ലും ആ ​​സ​​മ്മ​​ർ​​ദം താ​​ങ്ങാ​​നാ​​കു​​ന്നി​​ല്ലാ​​യി​​രു​​ന്നെ​​ന്നും ച​​ന്ദ​​ർ​​പോ​​ൾ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ, ലാ​​റ റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ല​​ക്ഷ്യം​​വ​​ച്ചു​​ത​​ന്നെ​​യാ​​ണ് ആ ​​രാ​​ത്രി ത​​ള്ളി​​നീ​​ക്കി​​യ​​ത്. കാ​​ര​​ണം, ഏ​​പ്രി​​ൽ 18ന് ​​പു​​ല​​ർ​​ച്ചെ നാ​​ല് മ​​ണി​​ക്ക് ഉ​​റ​​ക്കം ന​​ഷ്ട​​പ്പെ​​ട്ട് എ​​ഴു​​ന്നേ​​റ്റ ച​​ന്ദ​​ർ​​പോ​​ൾ ക​​ണ്ട​​ത് ക​​ണ്ണാ​​ടി​​ക്കു മു​​ന്നി​​ൽ നി​​ന്ന് ഷോ​​ട്ടു​​ക​​ൾ പ​​രി​​ശീ​​ലി​​ക്കു​​ന്ന ലാ​​റ​​യെ ആ​​യി​രു​ന്നു…

ഉ​​റ​​ച്ച തീ​​രു​​മാ​​ന​​ത്തോ​​ടെ മൂ​​ന്നാം ദി​​നം ക്രീ​​സി​​ലെ​​ത്തി​​യ ലാ​​റ 347ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ അ​​ല്പം പ​​ക​​ച്ചു. 20 മി​​നി​​റ്റോ​​ളം 347ൽ​​നി​​ന്ന് മു​​ന്നോ​​ട്ട് പോ​​കാ​​ൻ ലാ​​റ​​യ്ക്കു സാ​​ധി​​ച്ചി​​ല്ല. ഇം​​ഗ്ലീ​​ഷ് പേ​​സ​​ർ ആ​​ൻ​​ഗ​​സ് ഫ്രേ​​സ​​ർ ലാ​​റ​​യെ പ്ര​​കോ​​പി​​പ്പി​​ച്ചെ​​ങ്കി​​ലും ചെ​​റു പു​​ഞ്ചി​​രി​​മാ​​ത്ര​​മാ​​യി​​രു​​ന്നു മ​​റു​​പ​​ടി.

ഒ​​ടു​​വി​​ൽ ക​​വ​​റി​​ലൂ​​ടെ ആ​​ൻ​​ഡി കാ​​ഡി​​ക്കി​​നെ ബൗ​​ണ്ട​​റി ക​​ട​​ത്തി ലാ​​റ സോ​​ബേ​​ഴ്സി​​ന്‍റെ 365ന് ​​ഒ​​പ്പ​​മെ​​ത്തി. അ​​ടു​​ത്ത ഓ​​വ​​റി​​ൽ ക്രി​​സ് ലെ​​വി​​സി​​ന്‍റെ ബൗ​​ണ്‍​സ​​ർ സ്ക്വ​​യ​​ർ ലെ​​ഗി​​ലൂ​​ടെ ബൗ​​ണ്ട​​റി ക​​ട​​ത്തി ടെ​​സ്റ്റി​​ലെ വ്യ​​ക്തി​​ഗ​​ത റി​​ക്കാ​​ർ​​ഡ് സ്വ​​ന്തം പേ​​രി​​ലാ​​ക്കി.

മൈ​താ​ന​ത്തേ​ക്ക് ആ​രാ​ധ​ക​ർ കു​തി​ച്ചെ​ത്തി​യ​തോ​ടെ മ​ത്സ​രം ആ​റ് മി​നി​റ്റ് വൈ​കി… ലാ​റ​യെ പ്ര​ശം​സി​ക്കാ​ൻ സോ​ബേ​ഴ്സും സന്നിഹിതനായി​രു​ന്നു…

375 റ​ൺ​സ് എ​ന്ന ലാ​റ​യു​ടെ റി​ക്കാ​ർ​ഡ് 2003ൽ ​ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ത്യു ഹെ​യ്ഡ​ൻ (380) തി​രു​ത്തി. എ​ന്നാ​ൽ, 2004 ഏ​പ്രി​ലി​ൽ 400 നോ​ട്ടൗ​ട്ടു​മാ​യി ലാ​റ വീ​ണ്ടും റി​ക്കാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.

അനീഷ് ആലക്കോട്

Related posts

Leave a Comment