വള്ളിവട്ടം: യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജ് കന്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം വിദ്യാർഥികൾ രൂപകൽപന ചെയ്ത ’ലാറസ്’ സോഫ്റ്റ്വെയർ സൈബർ വീഡിയോ അനലിറ്റിക് രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി.
വിവിധ ആവശ്യങ്ങൾക്കു ഉപയോഗിക്കാവുന്ന ഫീച്ചറുകളുടെ വലിയൊരു സമുച്ചയമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫേഷ്യൽ റെക്കഗ്നിഷൻ എന്നീ ഫീച്ചറുകളുടെ സഹായത്തോടെ ആൾക്കൂട്ടത്തിൽനിന്ന് ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ കാമറയുടെ സഹായത്തോടെ നിരീക്ഷിച്ചു അതിൽ സംശയാസ്പദമായ സവിശേഷതകളുള്ള വ്യക്തികളെ പ്രത്യേകം നിരീക്ഷിച്ചു വിശകലനം ചെയ്തു.
പോലീസിലേക്കോ ബന്ധപ്പെട്ട അധികാരികളിലേക്കോ ഓഡിയോ, വീഡിയോ അലെർട്ട് മെസേജ് വഴി കൈമാറ്റം ചെയ്യുവാൻ സാധിക്കും. സോഫ്റ്റ്വെയർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണങ്ങളിൽ ചൈൽഡ് മിസിംഗ്, സ്ത്രീ സുരക്ഷ, എടിഎം റോബറി, അതീവ സുരക്ഷാ മേഖലകൾ, ഫ്ളാറ്റ് സമുച്ഛയങ്ങൾ, വ്യവസായ ശാലകൾ, ഹോം സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ വളരെ കുറഞ്ഞ ചെലവിൽ ഫലപ്രദമായി സുരക്ഷയൊരുക്കുവാൻ സാധിക്കും.
പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രയോജനപ്പെടുത്താവുന്ന ഈ സോഫ്റ്റ്വെയർ പോലീസ് മേധാവികളെ പരിചയപ്പെടുത്തിയിട്ടുണ്ട ്. കുറ്റാന്വേഷണ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ട ിരിക്കുന്നു.കോളജ് സ്വയംസംരംഭകത്വ സെല്ലിന്റെ സഹകരണത്തോടെ സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി കന്പനിയായി രജിസ്റ്റർ ചെയ്യാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ. ഇത്തരത്തിൽ അഞ്ചു കന്പനികളാണ് സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി കോളജ് തുടക്കം കുറിച്ചിട്ടുള്ളത്. കോഴിക്കോട് എൻഐടിയിൽ നടന്ന ’ഇന്റർഫേസ് 2018’ ൽ ബെസ്റ്റ് അപ്പ് കമിംഗ് സ്റ്റാർട്ടപ്പ് ആയി ലാറസ് തെരഞ്ഞെടുത്തു.
തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളജിൽവെച്ച് നടന്ന ’ഐഡിയ പിച്ചിംഗ്’ മത്സരത്തിൽ ലാറസ് മികച്ച പ്രൊജക്ടിനുള്ള അവാർഡ് കരസ്ഥമാക്കി. കന്പ്യൂട്ടർ വിഭാഗം മേധാവി ഡോ. വിൻസ് പോളിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ മുഹമ്മദ് സാക്കിർ, മനുകൃഷ്ണ, മുഹമ്മദ് ഫയാസ്, പവിൻ കൃഷ്ണ എന്നീ വിദ്യാർഥികൾ നടത്തിയ ഗവേഷണത്തിലാണ് ലാറസ് രൂപംകൊണ്ട ത്.