കൊച്ചി: വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് പ്രളയാനന്തര ദുരിതത്തില്‍ പെട്ടിരിക്കുന്ന ജനങ്ങളില്‍ കനത്ത ഭീതി സൃഷ്ടിച്ചിരുന്നു. പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്ക് പോകുന്നതിന്റെ അടയാളമാണിതെന്നും. മഹാ പ്രളയത്തിന് ശേഷം കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ആശങ്ക വേണ്ടെന്നും മണ്ണിര കൂട്ടത്തോടെ ചത്തുപോങ്ങുന്നതിന് യഥാര്‍ത്ഥ കാരണം വേറെയാണെന്നും പറഞ്ഞ് കൃഷി ഓഫീസറായ രമ കെ നായര്‍ രംഗത്തെത്തിയത് മലയാളികള്‍ക്ക് ആശ്വാസം പകരുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രമ കെ നായര്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് മണ്ണ് അമര്‍ന്നു പോയതോടെ മണ്ണിരയ്ക്ക് ആവശ്യമായ ശ്വാസവായു ലഭിക്കാതായതാണ് കൂട്ടമരണത്തിന് കാരണമെന്ന് രമ വ്യക്തമാക്കുന്നു. മണ്ണിനടിയില്‍ ശ്വാസം ലഭിക്കാതെ വരുമ്പോള്‍ അവ പുറത്തെത്തുന്നു.
എന്നാല്‍ പുറത്തെ ചൂടില്‍ അവയുടെ തൊലി ഉണങ്ങുകയും തീരെ ശ്വസിക്കാന്‍ പറ്റാതാകുകയും ചത്ത് പോവുകയും ചെയ്യും. ഈ അവസ്ഥയെയാണ് ആളുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് രമ പറയുന്നു…
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മണ്ണിരകളുടെ കൂട്ടമരണം. മണ്ണിരകളുടെ മരണം തരുന്ന സൂചന എന്ത്?? ഒരു പാട് പ്രത്യേകതയുള്ള ജീവിയാണ് മണ്ണിര. മണ്ണിനുള്ളിലെ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണി. മണ്ണ് ഇരയാക്കുന്ന വിര, മണ്ണിര ശ്വസിക്കുന്നത് അതിന്റെ തൊലിയിലൂടെ ആണ്.അതായത് ക്യൂട്ടിക്കിള്‍ വഴിയാണ് അത് ഓക്സിജന്‍ വലിച്ചെടുക്കുന്നത്. നനവുള്ള തൊലിയിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്.
കഠിനമായ മഴയ്ക്കും വെള്ളക്കെട്ടിനും ശേഷം മണ്ണ് അമര്‍ന്ന് തറഞ്ഞ് വായു സഞ്ചാരമില്ലാതെ കടുപ്പമുള്ളതാകുന്നു.. മണ്ണിന് ഉള്‍ക്കൊള്ളാവുന്ന തിലധികം വെള്ളം ചെല്ലുമ്പോള്‍ മണ്ണിലെ കാപ്പിലറികളില്‍ കുടുങ്ങിക്കിടന്ന വായു പുറത്തു പോകുന്നു.
ഒരു ബക്കറ്റ് മണ്ണിലേക്ക് വെള്ളം നിറയ്ക്കുകയാണെങ്കില്‍ കുമിളകളായി വായു പുറത്തു പോകുന്നതു കാണാം.
ഇപ്രകാരം അവായവ സ്ഥിതി anaerobic condition ആയാല്‍ നമ്മുടെ പാവം മണ്ണിരകള്‍ക്ക് പ്രാണവായു കിട്ടാതാവും. ശ്വാസം കിട്ടാനായി അവ ഇഴഞ്ഞു വലിഞ്ഞ് പുറത്തെത്തും.പകല്‍നേരത്തെ ചൂടില്‍ അവയുടെ തൊലി ഉണങ്ങും.പിന്നെ അവയ്ക്ക് തീരെ ശ്വസിക്കാനാവില്ല. പാവം മണ്ണിരകള്‍ കൂട്ടമായി ചത്തുപോവും. ഇത്രയും ശാസ്ത്രം. പക്ഷേ അത് വരള്‍ച്ചാ സൂചകമാണെന്നു പറയുന്നത് പക്ഷിശാസ്ത്രം