ഇരുപതിനായിരത്തിൽപരം ആളുകൾ താമസിക്കുന്നൊരു ഫ്ലാറ്റ് എന്നു കേൾക്കുന്പോൾ തന്നെ നമ്മുടെയൊക്കെ കണ്ണ് അറിയാതെ പുറത്ത് വരും. എന്നാൽ അത് നേരിട്ട് കണ്ടാലോ? ബോധം തന്നെ പോകുമെന്ന് പറയാം.
എന്നാൽ ബോധം കെടാൻ തയാറായിക്കോളൂ. ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യൽ കെട്ടിടത്തിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി’ എന്നാണ് ഇതിനെ വിളിക്കുന്നത്.
ഇവിടെ താമസിക്കുന്നവർക്ക് ഉപ്പ് മുതൽ കർപ്പൂരം വരെ ഇവിടെ ലഭ്യമാകും. ഒരു കാര്യത്തിനും പുറത്തേക്ക് പോകേണ്ടതില്ല എന്നതാണ് വാസ്തവം.
ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 675 അടി ഉയരമാണ് ഈ പടുകൂറ്റന്‍ കെട്ടിടത്തിനുള്ളത്. കെട്ടിടത്തിനു മുൻപ് ആദ്യം ഒരു ഹോട്ടലായിട്ടായിരുന്നു പദ്ധതിയിട്ടത്.
എന്നാല്‍ പിന്നീട് ഇത് അതിവിശാലമായ ഒരു റെസിഡന്‍ഷ്യല്‍ ബിൽഡിംഗ് ആയി ഇത് വളര്‍ന്നു. 1.47 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എസ് ആകൃതിയിലാണ് കെട്ടിടത്തിന്റെ രൂപഘടന. 39 നിലകളിലായി ആയിരക്കണക്കിന് അപ്പാർട്ടുമെന്റുകളാണ് ഇവിടെയുള്ളത്. ഏകദേശം 20,000 താമസക്കാരാണ് ഇവിടെയുള്ളത്.