മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് 50 വയസിലധികം പ്രായമുള്ള മത്സ്യം. ഫ്ളോറിഡ സ്വദേശിയായ ജാസണ്‍ ബോയിൽ എന്നയാളുടെ വലയിലാണ് ഈ മീൻ കുടുങ്ങിയത്. ഗ്രൂപ്പർ എന്നയിനത്തിൽപ്പെട്ട മീനായിരുന്നു ഇത്.
ഫ്ളോറിഡയിലെ മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷൻ ഇദ്ദേത്തെ തേടിയെത്തിയപ്പോഴാണ് താൻ പിടികൂടിയ മീനിന്റെ പ്രായത്തെക്കുറിച്ച് ജാസണ്‍ അറിയുന്നത്. ഏകദേശം 160 കിലോയിൽ അധികം തൂക്കം ഈ മീനിന് ഉണ്ടായിരുന്നു. മത്സ്യത്തിന്റെ ഒട്ടോലിത്ത്സ് പരിശോധിച്ചാണ് അധികൃതർ പ്രായം നിശ്ചയിച്ചത്.