റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായ് ഡ്രൈവർമാർ ഉറങ്ങുന്നത് തടയാൻ ചൈനീസ് അധികൃതർ ഹൈവേകളിൽ ലേസർ സ്ഥാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ആളുകൾ കാറുകൾ ഓടിക്കുന്ന സമയത്ത് ഹൈവേകളിൽ തിളങ്ങുന്ന ലൈറ്റുകൾ കാണിക്കുന്നു.
എക്സ് യൂസർ സയൻസ് ഗേൾ ആണ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തത്. “ഒരു ചൈനീസ് ഹൈവേയിൽ ഡ്രൈവർമാർ ഉറങ്ങുന്നത് തടയാൻ ലേസർ ഉപയോഗിക്കുന്നു” എന്ന അടിക്കുറിപ്പിൽ അവൾ എഴുതി. ക്വിംഗ്ദാവോ-യിഞ്ചുവാൻ എക്സ്പ്രസ്വേയിൽ വെച്ചാണ് വീഡിയോ എടുത്തതെന്നും ഡ്രൈവറുടെ ക്ഷീണത്തെ ചെറുക്കാനാണ് ലൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മറ്റൊരു പോസ്റ്റിൽ അവർ കൂട്ടിച്ചേർത്തു.
“Qingdao-Yinchuan എക്സ്പ്രസ്വേയിൽ പകർത്തിയ ഒരു വീഡിയോ, വാഹനങ്ങൾക്ക് മുകളിൽ ഊർജസ്വലമായ ലേസർ ലൈറ്റുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ക്ഷീണത്തെ നേരിടാൻ രൂപകൽപ്പന ചെയ്ത ഈ ലേസർ ലൈറ്റുകൾ അവനെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കുകയും നീണ്ട രാത്രിസമയത്ത് ക്ഷീണം കുറയ്ക്കുകയും ചെയ്തതായി ക്യാമറയുടെ പിന്നിലുള്ള വ്യക്തി ലി പറഞ്ഞു. ” അവൾ പറഞ്ഞു.
വീഡിയോയ്ക്ക് ഇതിനോടകം 63 ദശലക്ഷത്തിലധികം കാഴ്ചകളും 23,000 റീപോസ്റ്റുകളും നേടി.’ഞാൻ റെയിൻബോ റോഡിലാണെന്ന് കരുതി കൂടുതൽ വേഗത്തിൽ വണ്ടി ഓടിക്കും, ചൈനയും പുതുമകളും’എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്. എന്നാൽ ചിലർ ഇത് യഥാർത്ഥത്തിൽ നല്ല ആശയമല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക