തിരുവനന്തപുരം: മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പെടെയാണ് പുറത്താക്കിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താക്കൽ തീരുമാനം അറിയിച്ചത്.
സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതിക സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
മഹിളാകോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലതികയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.
പിന്നാലെ അവർക്കെതിരേ നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കുകയായിരുന്നു.
മുല്ലപ്പള്ളിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലിനോട് പ്രതികരിച്ച് ലതിക
ഏറ്റുമാനൂർ: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയും.
സ്ത്രീ വിരുദ്ധ പരാമർശം നടത്താനും മടിയില്ലാത്ത കെപിസിസി അധ്യക്ഷനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ലതിക പ്രതികരിച്ചു.
ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പെടെയാണ് പുറത്താക്കിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താക്കൽ തീരുമാനം അറിയിച്ചത്.
സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതിക സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിച്ചിരുന്നു. ഇതില്‍ ലതികയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
പിന്നീട് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക മത്സരരംഗത്തിറങ്ങുകയും ചെയ്തിരുന്നു. പിന്നാലെ അവർക്കെതിരേ നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കുകയായിരുന്നു.