തൃശൂർ: നിയമങ്ങൾ വന്നതുകൊണ്ട് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ കുറയില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി സംഘടിപ്പിച്ച “പെണ്‍കരുത്ത്: നീതിക്ക് പ്രതിരോധത്തിന്’ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നീസ അധ്യക്ഷയായി.
ഹൈദരാബാദ് അമൂമത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ഖാലിദ പർവീണ്‍, മാധ്യമപ്രവർത്തക ശബ്ന സിയാദ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അസോസിയേറ്റ് പ്രഫസർ സിസ്റ്റർ ഡോ. റോസ് ആന്റോ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല, പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട വിനായകന്റ അമ്മ ഓമന ഏങ്ങണ്ടിയൂർ, ജിഐഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ്, “വിംഗ്സ്’ പ്രസിഡന്റ് തസ്നിം ഫാത്തിമ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. ഫാത്വിമ സുഹ്റ, ഫരീദ അൻസാരി, സംസ്ഥാന സമിതിയംഗം അസൂറ അലി, റുഖിയാ റഹീം, ഫാത്വിമ മൂസ, സൈനബ് ചാവക്കാട്, സംസ്ഥാന സെക്രട്ടറി പി. സുബൈദ, ഖദീജ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.