കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വലിയ സങ്കടമായതുകൊണ്ടാണു തല മുണ്ഡനം ചെയ്തതെന്നും മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്.
ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നൽകാത്തതിനാലാണ്.
പ്രതീക്ഷ നൽകിയതുകൊണ്ടാണ് ഏറ്റുമാനൂർ സീറ്റിൽ മഹിള കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂരിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നതായി ലതിക പറഞ്ഞു.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഇന്നലെ ലതിക സുഭാഷിനെ വിളിച്ച് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു.
സ്വതന്ത്രയായി മത്സരിക്കരുതെന്നും അവസരമുണ്ടാകുമെന്നും ആന്റണി പറഞ്ഞു. ടൗണിലൂടെ പ്രകടനം നടത്തിയാണ് ലതികയും പ്രവർത്തകരും താരാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കണ്‍വൻഷനെത്തിയത്.