മുംബൈ: കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിലുള്ള ഇതിഹാസ ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില ഗുരുതരം. ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ലത മങ്കേഷ്കർ ചികിത്സയിലാണ്.
കോവിഡ് നെഗറ്റീവായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും വഷളായത്.
കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ചിരുന്നു. ജനുവരി അവസാനത്തോടെ ന്യൂമോണിയയും ഭേദപ്പെട്ടിരുന്നു.
നിലവിൽ ഐസിയുവിലാണ്, നില വഷളായതിനാൽ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ പ്രതിത് സമദാനി പറഞ്ഞു. നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.