കൊറോണ വൈറസും ലോക്ക് ഡൗണും ആളുകളുടെ ജീവിത്തെ പലവിധത്തിലാണ് ബാധിച്ചത്. ചിലർക്ക് ജോലി നഷ്ടപ്പെട്ടു. ചിലർ വീട്ടിലിരുന്ന് ജോലി തുടർന്നു. ചിലർ പുതിയ കാര്യങ്ങൾ പഠിച്ചു. മറ്റു ചിലർ പാചക പരീക്ഷണങ്ങൾ നടത്തി. എന്നാൽ കുട്ടികളുടെ ഒാൺലൈൻ പഠനം ആരംഭിച്ചപ്പോൾ കളിയാകെ മാറി.
കുട്ടികളുടെ പിന്നാലെ മാത്രമല്ല, ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും പിന്നാലെ ഒാടേണ്ടി വന്നു മാതാപിതാക്കൾക്ക്. ഇതോടെ ഒാഫീസ് ജോലിയും വീട്ടുജോലിയും താറുമാറായി. ഇങ്ങനെ പണികിട്ടിയ ഒരാളാണ് ഒാസ്ട്രേലിയക്കാരിയായ കോഡി ക്വിൻസ്.
ഒന്നും രണ്ടുമല്ല, അഞ്ച് കുട്ടികളാണ് കോഡിക്ക്. ഇവരുടെ ഒാൺലൈൻ പഠനം തുടങ്ങിയതോടെ വീട്ടുജോലി ചെയ്യാൻ കോഡിക്ക് സമയമില്ലാതായി.
രണ്ട് മാസമായി കോഡി തുണികള്‍ കഴുകിയിട്ട്. ഈ തുണികളെല്ലാം കൂട്ടിയിട്ട് അതിന് മുകളിലിരിക്കുന്ന ഒരു ചിത്രവും കോഡി ഫേസ്ബുക്കില്‍ പങ്കുവച്ചു.
കോഡിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. തുണികള്‍ പല ബാഗുകളിലാക്കി ലോണ്ട്രി ഷോപ്പിലേക്ക് അയക്കുന്നതിന് മുമ്പാണ് കോഡി ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. #MountFoldMore എന്ന ടാഗിലാണ് കോഡി തന്റെചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
“കൊറോണ ലോക്ഡൗണ്‍ സമയത്ത് അഞ്ച് മക്കളുടെയും പഠനവും തിരക്കുകളുമായി എനിക്ക് മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല. ഇതിനൊപ്പം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് അറ്റകുറ്റപ്പണികള്‍ക്ക് താമസവും നേരിട്ടു.
അതോടെ തുണിയലക്കല്‍ മാറ്റി വയ്ക്കുകയായിരുന്നു. – കോഡി തുണികൾ കുന്നുകൂടിയതിന്റെ കാരണം വെളിപ്പെടുത്തി. അലക്കിയതിനു ശേഷം 50 ബാഗുകളിലായി കോഡിയുടെ വസ്ത്രങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. 2020ലെ മികച്ച ചിത്രമെന്നാണ് കോഡിയുടെ ചിത്രത്തിന് ഒരാളുടെ കമന്റ്.