ലോകത്തിലെ ഏറ്റവും വലിയ ധനികനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് ഭാര്യ മക്കന്‍സിയും തമ്മില്‍ 25 വര്‍ഷം നീണ്ട ദാമ്പത്യബന്ധം തകരാന്‍ കാരണം കൂട്ടുകാരന്റെ ഭാര്യയെന്ന് വിവരം. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്തിയാകും പങ്കുവയ്ക്കപ്പെടുക. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടി ഇതാകുമെന്നാണ് വിലയിരുത്തല്‍. ഇരുവരുടേയും വേര്‍പിരിയല്‍ ആഗോള സ്വത്ത് റാങ്കിംഗ് തന്നെ മാറ്റി വരയ്ക്കും. ബെസോസ് ദമ്പതികള്‍ പിരിയുമ്പോള്‍ ഭാര്യ മക്കന്‍സി ഏറ്റവും സമ്പന്നയായ സ്ത്രീയായി മാറും.
കൂട്ടുകാരനും ഹോളിവുഡ് താരവുമായി പാട്രിക് വൈറ്റ്സെല്ലിന്റെ ഭാര്യ ലോറന് സാഞ്ചസുമായ ബന്ധം ആണ് ഇരുവരും പിരിയാന്‍ കാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ടിവി താരം ലോറന് സാഞ്ചസുമായുള്ള ബെസോസിന്റെ പ്രണയമാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 49 വയസുകാരിയായ സാഞ്ചസുമായി ബെസോസ് എട്ടു മാസമായി പ്രണയത്തിലായിരുന്നു. സാഞ്ചസ് ടെലിവിഷന്‍ ന്യൂസ് ആങ്കറും ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയും ഹെലികോപ്റ്റര്‍ പൈലറ്റുമൊക്കെയാണ്.
ഇവരുടെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്സെല്‍ ബെസോസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇരുവര്‍ക്കും നാലു കുട്ടികളാണ് ഉള്ളത്. കഴിഞ്ഞ ജൂണിലാണ് ഇരുവരും അടുപ്പത്തിലായതെന്നു നാഷണല്‍ എന്ക്വയറര് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മക്കെന്‍സിയുമായുള്ള പിണക്കത്തിനുശേഷമാണു സാഞ്ചസിനോട് ബെസോസ് അടുത്തതെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്നും കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ ഇരുവരും ഒരുമിച്ചായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
ബെസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ‘ ഞാന്‍ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്നെ മണക്കണം, എനിക്ക് നിന്നെ ശ്വസിക്കണം, എനിക്ക് നിന്നെ മുറുകെ പുണരണം, എനിക്ക് നിന്റെ ചുണ്ടുകളില്‍ ചുംബിക്കണം” ബെസോസ് സാഞ്ചസിനയച്ച ടെസ്റ്റ് മെസേജില്‍ ഇങ്ങിനെ പറയുന്നതായി നാഷണല്‍ എന്ക്വയറര് റിപ്പോര്‍ട്ട് ചെയ്യുന്നു.ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സി ബ്ല്യൂ ഒറിജിന്റെ പരസ്യത്തിനായുള്ള ഷൂട്ടിങ്ങിനിടെയാണു ബെസോസും സാഞ്ചസും പരിചയപ്പെട്ടത്.
2016 ല്‍ ഇരുവരും ഒരുമിച്ചു പൊതുവേദിയിലെത്തിയിട്ടുണ്ട്. ദി ലോംഗസ്റ്റ് യാര്‍ഡ്, ദി ഡേ ആഫ്റ്റര്‍ ടുമാറോ, ഫൈറ്റ് ക്ളബ്ബ് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുള്ള സാഞ്ചസ് ഹോളിവുഡ് ടാലന്റ് ഏജന്റ് പാട്രിക് വൈറ്റ്സെല്ലുമായി വിവാഹം കഴിച്ചത് 2005 ലായിരുന്നു. ഇവര്‍ക്ക് മുന്‍ ഭര്‍ത്താവും എന്‍എഫ്എല്‍ താരം ടോണി ഗോണ്‍സാലസില്‍ ഒരു മകനുണ്ട്. ബുധനാഴ്ച ട്വിറ്ററിലാണ് തങ്ങളുടെ 25 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുയാണെന്ന് ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും ലോകത്തോട് വെളിപ്പെടുത്തിയത്.