റെനീഷ് മാത്യു
കണ്ണൂർ: ലാവ്ലിൻ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കുന്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും നിർണായകം. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പരാമർശം ഉണ്ടായാൽ അത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.
ലൈഫ് മിഷൻ, സ്വർണക്കള്ളക്കടത്ത് തുടങ്ങിയ സംഭവങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് അന്വേഷണം എത്താനുള്ള തെളിവുകളൊന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. അതിനാൽ, ലാവ്ലിൻ കേസ് മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണായകമാണ്.
സിബിഐ ഹാജരാക്കുന്ന തെളിവുകൾ സുപ്രീംകോടതിക്ക് ബോധ്യമാകുകയും മുഖ്യമന്ത്രിക്കെതിരേ പരാമർശങ്ങൾ നടത്തിയാൽ പ്രതിപക്ഷത്തിന് സർക്കാരിനെതിരേ വലിയ ഒരു ആയുധമായിരിക്കും ലഭിക്കുന്നത്.
അടിയന്തര പ്രാധാന്യമുള്ള കേസാണെന്ന്സിബിഐ കോടതയിൽ വ്യക്തമാക്കിയിരുന്നു. ലാവ്ലിൻ ദസ്റ അവധിക്കു ശേഷം പരിഗനണിക്കാനാണ് സുപ്രീംകോടതി മാറ്റി വച്ചത്.
എസ്എൻസി ലാവ്ലിൻ അഴിമതിക്കേസിൽ നേരത്തെ രണ്ടുകോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഐയെ ഓർമിപ്പിച്ച സുപ്രീംകോടതി കേസിൽ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഓർമിപ്പിച്ചിട്ടുണ്ട്.
സിബിഐ അഭിഭാഷകൻ തുഷാർ മേത്തക്ക് എതിരേ ഹരീഷ് സാൽവയാണ് പിണറായി വിജയനു വേണ്ടി ഹാജരാകുന്നത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു.
ജസ്റ്റിസ് യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2017 ഒക്ടോബറിലാണ് ലാവ്ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്.
കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, എട്ടാം പ്രതിയായിരുന്ന മുന്‍ ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23നാണ് ഹൈക്കോടതി ശരിവച്ചത്.
ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.