ലോ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍ന്നതോടെ ട്രോളുകളുമായി സോഷ്യല്‍മീഡിയയിലെ വിരുതന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇടയ്ക്കുവച്ച് സമരത്തില്‍നിന്ന് പിന്‍മാറിയ എസ്എഫ്‌ഐയെ വിമര്‍ശിച്ചും കളിയാക്കിയുമുള്ള ട്രോളുകളാണ് കൂട്ടത്തില്‍ കൂടുതല്‍. കെഎസ്‌യു, എസ്എഫ്‌ഐ, എബിവിപി സംയുക്ത സമരത്തെ അവിയല്‍ മുന്നണിയായി ചിത്രീകരിച്ചുകൊണ്ടുള്ള ട്രോളുകളും കുറവല്ല. രസകരമായ ആശയങ്ങളുമായി ചിരിയും ചിന്തയുമുണര്‍ത്തുന്ന ട്രോളുകള്‍ കാണാം.
ഒരാഴ്ച്ച മുമ്പേ സമരം ജയിച്ചതല്ലേ പിന്നെന്തിനാ വീണ്ടും ഒപ്പിടാന്‍ വന്നത്, ലോ അക്കാദമി വിഷയത്തില്‍ ചിരി പടര്‍ത്തിയ ഇടിവെട്ട് ട്രോളുകള്‍ കാണാം
