നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 15കാരി യുട്യൂബ് വീഡിയോകള്‍ നോക്കി പ്രസവിച്ചു. സംഭവം അമ്മ അറിയാതിരിക്കാന്‍ പെണ്‍കുട്ടി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു.
ലൈംഗിക ചൂഷണത്തിനിരയായി ഗര്‍ഭിണിയായ വിവരം കുട്ടി വീട്ടിലറിയിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രമേഷ് താക്കൂര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഞായറാഴ്ചയാണ് സംഭവം.
തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് കുട്ടി ഗര്‍ഭം അമ്മയില്‍ നിന്ന് മറച്ചുവെച്ചത്. സംഭവം രഹസ്യമായി തന്നെ ഇരിക്കാനാണ് സ്വന്തം വീട്ടില്‍ വെച്ച് പ്രസവിക്കാന്‍ കുട്ടി തീരുമാനിച്ചത്.
ഇതിനായി നിരന്തരം പ്രസവ സംബന്ധിയായ യൂട്യൂബ് വീഡിയോകള്‍ കുട്ടി കണ്ടിരുന്നു. മാര്‍ച്ച് രണ്ടിന് കുട്ടി വീട്ടില്‍ വെച്ച് പ്രസവിച്ചു.
ഉടന്‍ തന്നെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് വീട്ടിലെ ഒരു പെട്ടിയില്‍ മൃതദേഹം ഒളിപ്പിച്ചു.
എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ അമ്മ സംഭവം അറിഞ്ഞു. ഇവര്‍ പോലീസില്‍ പരാതി നല്കി.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പെണ്‍കുട്ടിക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.