ദിവസേന പല തരത്തിലുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനായി പലരും ഇന്ന പ്രാങ്ക് വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.
ശവപ്പെട്ടിയിൽ കിടക്കുന്ന ഒരു യുവതിയിൽ നിന്നാണ് വീഡിയോയുടെ തുടക്കം. ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്നാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയിൽ കിടക്കുന്ന യുവതിയുടെ കണ്ണുകൾ ചലിക്കുന്നത്. അപ്രതീക്ഷിതമായി ഇത് കണ്ടാൽ ആരായാലും ഭയപ്പെട്ടുപോകും. മരണം സ്ഥിരീകരിച്ച് മരണാനന്തര ചടങ്ങുകളും നടക്കുന്ന വേളയിൽ ഇങ്ങനെ സംഭവിച്ചാൽ ആരാ ഞെട്ടാത്തത് എന്നല്ലേ! ശരിയാണ്, ഞെട്ടിപ്പോകും.
മരണക്കിടക്കയിൽ കിടക്കുന്നവർ ശ്വാസം വലിക്കുന്നുണ്ട്, കണ്ണുകൾ ചലിപ്പിക്കുന്നുണ്ട് എന്നൊക്കെയുള്ള വാർത്തകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. ലാസറസ് ഇഫക്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഒരു അപൂർവ മെഡിക്കൽ പ്രതിഭാസമാണിതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
എന്നാൽ വീഡിയോയിലെ സത്യം പിന്നീട് തെളിഞ്ഞു. പ്രാങ്കിനു വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണിതെന്ന് കാണിച്ച് മറ്റൊരു വീഡിയോ യുവതി പങ്കുവച്ചിരുന്നു.