നുണപറയുന്നവരെ തിരിച്ചറിയുക! വാഗ്ദാനങ്ങളും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യം; തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ എല്‍ഡിഎഫിന്റെ മദ്യനയം സംബന്ധിച്ച പരസ്യം വൈറലാവുന്നു

LDFമദ്യവ്യാപാരികള്‍ക്കും മദ്യപാനികള്‍ക്കും സന്തോഷംതരുന്ന നടപടിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മദ്യനിരോധനം കൊണ്ട് മദ്യപാനം നിര്‍ത്താന്‍ സാധിക്കില്ലെന്നും മറിച്ച് ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ട ഒന്നാണ് ആളുകളുടെ മദ്യപാനശീലമെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഏകദേശം ഒരുവര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അവര്‍ നടത്തിയ ഒരു വാഗ്ദാനമാണ്, പുതിയ മദ്യനയം രൂപപ്പെടുത്തിയിരിക്കുന്ന അവസരത്തില്‍ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കെപിഎസി ലളിതയാണ് പാര്‍ട്ടിയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. യുഡിഎഫ് പറയുന്നതും പ്രചരിപ്പിക്കുന്നതുമായ മദ്യനയം തീര്‍ത്തും തെറ്റാണെന്നും ഞങ്ങളെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്തുനിന്ന് മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പുതിയ രീതിയിലുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടികള്‍ നടത്തുന്ന കപടവാഗ്ദാനങ്ങള്‍ക്ക് മറ്റൊരുദാഹരണമാവുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പരസ്യം.

Related posts