കോട്ടയം: ഇടതുസര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവരെ മറന്ന് അഴിമതിയും ധൂര്‍ത്തും നടത്തി ദുര്‍ഭരണം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുവിതരണം നിര്‍ത്തിവച്ച നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, പി.എം. സലിം, റ്റി.സി. അരുണ്‍, ടോമി വേദഗിരി, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, എം.പി. ജോസഫ്, സോബിന്‍ തെക്കേടം , ബിനു ചെങ്ങളം, ജെറോയി പൊന്നാറ്റില്‍, തോമസ് കല്ലാടന്‍, ജി. ഗോപകുമാര്‍, ജയിസണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.