തിരുവനന്തപുരം: സിപിഎമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ.ടി.എം.തോമസ് ഐസക്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരിക്കുന്ന എല്ലാവരും നല്ല രീതിയിലല്ല പോകുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ തോമസ് ഐസക് പറഞ്ഞു.
രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനെതിരായി ജാഗ്രതയും പരിശോധനയും വേണം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളൊക്കെ ഇതിനുദാഹരണമാണെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി മസാല ബോണ്ടില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മസാല ബോണ്ടിറക്കിയതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. രണ്ട് വര്‍ഷം നടന്നിട്ടും ഇഡിക്ക് ഒരു തെളിവും കിട്ടിയിട്ടില്ല- തോമസ് ഐസക് പറയുന്നു.