ആ​ശി​ക്കാ​ത്ത ക​ണ്‍​വീ​ന​ര്‍ പ​ദ​വി; തോ​ല്‍​വി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്ത്ര​ത്തി​ല്‍ ഒ​ഴി​യാ​ൻ ഇപി

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ സ്ഥി​തി​ക്ക് ക​ൺ​വീ​ന​ർ സ്ഥാ​നം ഇ.​പി.​ജ​യ​രാ​ജ​ൻ ഒ​ഴി​ക്കുമെന്നു റിപ്പോർട്ടുകൾ.

സം​സ്ഥാ​ന​ത്ത് ഒ​രു സീ​റ്റ് മാ​ത്രം ല​ഭി​ച്ച സ്ഥി​തി​ക്ക് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് തു​ട​രേ​ണ്ടെ​ന്നാ​ണ് ഇപി​യു​ടെ തീ​രു​മാ​നം. ഇ​ത്ത​രം കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ സി​പി​എ​മ്മി​ലി​ല്ലെ​ങ്കി​ലും താ​ന്‍ ആ​ശി​ക്കാ​ത്ത ക​ണ്‍​വീ​ന​ര്‍ പ​ദ​വി തോ​ല്‍​വി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്ത്ര​ത്തി​ല്‍ ഒ​ഴി​യാ​നാ​ണ് ഇപി​യു​ടെ ആ​ലോ​ച​ന.

2004ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ര​ണ്ടു സീ​റ്റി​ലൊ​തു​ങ്ങി​യ​തി​നു പി​ന്നാ​ലെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി രാ​ജി​വ​ച്ച​തി​നു സ​മാ​ന​മ​ല്ലെ​ങ്കി​ലും ത​ന്‍റെ രാ​ജി​വ​ഴി സി​പി​എം നേ​തൃ​ത്വ​ത്തെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് ഇപി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

Related posts

Leave a Comment