ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി; മദ്യക്കച്ചവടത്തിലൂടെ സിപിഎമ്മും മന്ത്രിമാരും ഉണ്ടാക്കിയത് കോടികൾ; അഴിമതിയെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; മദ്യക്കച്ചവടത്തിലെ വൻ അഴിമതി തുറന്നുകാട്ടി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കന്പനികൾക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ ബ്രൂവറി അനുവദിക്കാൻ സർക്കാർ സ്വകാര്യ കന്പനിക്ക് കിൻഫ്രയുടെ 10 ഏക്കർ ഭൂമി വിട്ടു നൽകിയതായും ചെന്നിത്തല ആരോപിച്ചു. സർക്കാർ മൂക്കറ്റം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മദ്യക്കച്ചവടത്തിലൂടെ സിപിഎമ്മും മന്ത്രിമാരും കോടികളാണ് ഉണ്ടാക്കുന്നത്. പുതിയ ബ്രൂവറി അനുവദിച്ചതിൽ പാർട്ടിക്ക് എത്ര രൂപ കിട്ടിയെന്ന് വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts